Site icon Malayalam News Live

ഒരു ദിവസം ഈ പഴം രണ്ടെണ്ണം കഴിച്ചാല്‍ മതി, ദഹനത്തിന് സൂപ്പര്‍; അറിയാം സപ്പോട്ടയുടെ ഗുണങ്ങൾ

കോട്ടയം: ഒരു ദിവസം രണ്ട് സപ്പോട്ട പഴങ്ങള്‍ കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു.

ഇത് നമ്മുടെ ശരീരത്തിന് തല്‍ക്ഷണം ഊർജ്ജം നല്‍കുന്നു. മാത്രമല്ല, ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

വൈറ്റാമിനുകള്‍ ബി, സി, ഇ, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, ഫൈബർ, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളും സപ്പോട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ചുമ, ജലദോഷം തുടങ്ങിയ ചെറിയ രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്.

സപ്പോട്ട കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഈ പഴത്തില്‍ വിറ്റാമിൻ ഇ, എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു. കാഴ്ച പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവർക്ക് സപ്പോട്ട നല്ലതാണ്.

സപ്പോട്ട ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതിലെ ഉയർന്ന നാരുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ സൂക്ഷ്മ പോഷകങ്ങളെ അലിയിക്കാൻ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ശരീരം ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. സപ്പോട്ട ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. നിങ്ങളുടെ ഹൃദയത്തിന് നല്ല ആരോഗ്യം നല്‍കും. ഇതില്‍ വൈറ്റമിൻ ബി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ സമ്പന്നമായ സപ്പോട്ട ദഹനത്തിന് ഒരു സൂപ്പർഹീറോയാണ്.

Exit mobile version