Site icon Malayalam News Live

വിദേശ പഠനം താരം ഉപേക്ഷിച്ചോ..? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി സാനിയ ഇയ്യപ്പൻ

കൊച്ചി: ആരാധകര്‍ ഏറെയുള്ള താരമാണ് സാനിയ ഇയ്യപ്പൻ. കൈനിറയെ സിനിമകള്‍ ഉള്ള താരം, സിനിമാ ഫീല്‍ഡ് ഉപേക്ഷിച്ചാണ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയത്.

ഇപ്പോഴിതാ താരം പഠനം ഉപേക്ഷിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് ആരാധകരോട് പഠനത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.

മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്സിനിടയില്‍ പഠനത്തിന്റെ ദിനങ്ങളും കരാര്‍ ഒപ്പിട്ട സിനിമകളുടെ ഷെഡ്യൂളുകളും തമ്മില്‍ ക്ലാഷ് ആയതോടെയാണ് സാനിയ പഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തിയത്. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്സ് എന്ന സര്‍വകലാശാലയില്‍ മൂന്ന് വര്‍ഷത്തെ ‘ആക്ടിങ് ആൻഡ്പെര്‍ഫോമൻസ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

തെക്കൻ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആൻഡ് ഡിസൈൻ സര്‍വകലാശാലയാണിത്. സെപ്റ്റംബറില്‍ കോഴ്സ് ആരംഭിക്കുകയും ചെയ്തതാണ്. അതിനിടെയാണ് പഠനം ഉപേക്ഷിച്ച്‌ സിനിമയിലേക്കു തന്നെ തിരിച്ചുവരാനുള്ള തീരുമാനമെടുത്തത്.

“ഒരു വലിയ കഥ ചുരുക്കി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്നെ വിളിച്ചു, പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികള്‍ ഉണ്ടായിരുന്നു. അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും തമ്മില്‍ ക്ലാഷായി. ലീവും ലഭിക്കാതെ ഇരിക്കുന്ന സാഹചര്യം വന്നു. അതുകൊണ്ട് ഗിയര്‍ മാറ്റാൻ സമയമായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചു വരുന്നു.” സാനിയ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

Exit mobile version