Site icon Malayalam News Live

സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം.

തിരുവനന്തപുരം : 2018ല്‍ ഡിവൈഎഫ്‌ഐ മാര്‍ച്ചിനിടെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. മലപ്പുറം കോടതിയില്‍ നേരിട്ട് ഹാജരായാണ് റിയാസ് ജാമ്യമെടുത്തത്.

അതേ സമയം നേരത്തെ ഒൻപത് വര്‍ഷം മുൻപ് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര്‍ നഷ്ടപരിഹാരത്തുകയായ 3,81,000 രൂപ സബ് കോടതിയില്‍ അടച്ചിരുന്നു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ചായിരുന്നു ‍ഡിവൈഎഫ്‌ഐ പോസ്റ്റ് ഓഫിസ് മാര്‍ച്ച്‌ നടത്തിയത്.മാര്‍ച്ചിനിടയില്‍ പോസ്റ്റ് ഓഫീസിലെ കംപ്യൂട്ടറും കിയോസ്കും ജനലുകളും നശിപ്പിച്ചെന്നാണായിരുന്നു കേസ്

 

 

Exit mobile version