Site icon Malayalam News Live

സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ; മെയ് 31 വരെയാണ് കാലാവധി നീട്ടിയത്

തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. മെയ് 31 വരെയാണ് കാലാവധി നീട്ടിയിട്ടുള്ളത്.

സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. സച്ചിദാനന്ദൻ സർക്കാരിനെതിരെ തുറന്നടിച്ചതിന് തൊട്ടുപിന്നാലെ സിപിഎം തൃശ്ശൂർ

ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദർ സച്ചിദാനത്തിന്റെ വീട്ടില്‍ നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടിയത്.

Exit mobile version