Site icon Malayalam News Live

സതീശന്‍ താന്‍ പ്രമാണിത്തത്തിന്‍റെ ആള്‍രൂപമെന്നും ; പറവൂരിന് പുറത്തുള്ള ലോകം സതീശന്‍ കണ്ടത് പ്രതിപക്ഷ നേതാവായ ശേഷമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.

 

തിരുവനന്തപുരം : മാനേജ്‌മെന്‍റ് ക്വാട്ടയില്‍ മന്ത്രിയായ ആളാണ് റിയാസെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിനും മന്ത്രി മറുപടി പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തന്നെയും മന്ത്രിമാരെയും തെരഞ്ഞെടുത്തത് ഐക്യകണ്‌ഠേനയാണ്. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷമില്ലാതെ പ്രതിപക്ഷനേതാവായ ആളാണ് സതീശനെന്നും മന്ത്രി പറഞ്ഞു.

സമര,സംഘടനാ പ്രവര്‍ത്തനത്തിലൂടെ വന്ന ആളല്ല സതീശന്‍. മറ്റ് ചിലര്‍ക്ക് ഭാവിയില്‍ പ്രതിപക്ഷ നേതാവാകാനുള്ള സീറ്റ് ബുക്കിംഗ് ടൗവ്വലാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓടുന്ന വണ്ടിക്ക് മുന്നിലേക്ക് ചാടിയാണ് നവകേരള സദസിനെതെിരേ പ്രതിഷേധിക്കുന്നത്. ചാടുന്നവന് കുഴപ്പമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് എന്നാണ് കെപിസിസി പ്രസിഡന്‍റ് പറയുന്നത്ചാടുന്നവന്‍ വണ്ടി തട്ടി മരിക്കുമ്ബോള്‍ രക്തസാക്ഷിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Exit mobile version