Site icon Malayalam News Live

ശബരിമല തീര്‍ത്ഥാടനം; പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കി; പാർക്കിംഗ് ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ച് മാത്രം

പത്തനംതിട്ട: ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്.
പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.

നിലയ്ക്കലില്‍ നേരത്തെ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമായിരുന്നു ഉണ്ടായത്. എന്നാല്‍ 2500 വാഹനങ്ങള്‍ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ ഒരുക്കിയിട്ടുണ്ട്.

പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും നിലയ്ക്കലിലെ പാർക്കിംഗ്. നിലയ്ക്കലില്‍ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Exit mobile version