Site icon Malayalam News Live

അയ്യന് ചാര്‍ത്താനുള്ള തിരുവാഭവണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന്; പുറപ്പെടുന്നത് വലിയകോവില്‍ ക്ഷേത്രത്തില്‍ നിന്ന്; പ്രത്യേക പൂജകള്‍ക്ക് ശേഷമായിരിക്കും യാത്ര

പത്തനംതിട്ട: മകരവിളക് മഹോത്സവത്തിന് ഒരുങ്ങി ശബരിമല നില്‍ക്കുമ്പോള്‍ അന്നേ ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന്.

പന്തളത്ത് നിന്ന് പുറപ്പെടുന്ന ഘോഷയാത്ര സര്‍വ സന്നാഹങ്ങളോട് കൂടി ശബരിമലയില്‍ എത്തിച്ചേരും. വലിയകോവില്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്.

ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ജനുവരി 14 നാണ് മകരവിളക്ക്.

തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുണ്ടാകും. തുടര്‍ന്ന് പ്രത്യേക പൂജകള്‍ക്ക് ശേഷം ഘോയാത്ര പുറപ്പെടും.

പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര 14 ന് ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും. തുടര്‍ന്ന് നീലിമല താണ്ടി വൈകീട്ട് അഞ്ച് മണിയ്ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും. അവിടെ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ചേര്‍ന്ന് ആചാരപരമായി സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Exit mobile version