Site icon Malayalam News Live

പത്തനംതിട്ടയിൽ ശബരിമല ക്ഷേത്രമായി റോഡിലെത്തിയ ഓട്ടോറിക്ഷ എംവിഡി പിടിച്ചെടുത്തു

പത്തനംതിട്ട: ശബരിമല ക്ഷേത്രമായി റോഡിലെത്തിയ ഓട്ടോറിക്ഷ എംവിഡി പിടിച്ചെടുത്തു.

പത്തനംതിട്ട ഇലവുങ്കല്‍ വെച്ചാണ് മോട്ടോർ വാഹന വകുപ്പ് സേഫ് സോണ്‍ ഉദ്യോഗസ്ഥർ പൂർണമായും രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് ശബരിമല ക്ഷേത്രത്തിൻ്റെ മാതൃകയില്‍ അലങ്കരിച്ചത്.

പതിനെട്ടാംപടിയും കൊടിമരവും ഉള്‍പ്പെടെ ഓട്ടോയുടെ വെളിയില്‍ ഒരുക്കിയിരുന്നു.
ഓട്ടോറിക്ഷക്ക് പുറത്ത് ഒരു ചെറിയ ക്ഷേത്ര ശ്രീകോവിലിൻ്റെ രൂപം കെട്ടിവെച്ചാണ് ഇവർ സഞ്ചരിച്ചിരുന്നത്.

ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ ക്ഷേത്രത്തിൻ്റെ മാതൃക കെട്ടിയുണ്ടാക്കുകയായിരുന്നു. പൂക്കള്‍ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങള്‍ കാണാത്ത രീതിയില്‍ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Exit mobile version