Site icon Malayalam News Live

കണമലയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; 7 പേര്‍ക്ക് പരിക്ക്

കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഏഴു ഭക്തർക്ക് പരിക്ക്.

കണമല ഇറക്കത്തിലാണ് അപകടം. ഇതില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാല് പേരെ എരുമേലി സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

തമിഴ്നാട് നാമക്കല്‍ സ്വദേശികളായ ഭക്തർ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 22 ഭക്തർ വാഹനത്തില്‍ ഉണ്ടായിരുന്നു. കണമല ഇറക്കത്തില്‍ അട്ടി വളവിന് സമീപ വളവില്‍ ഞായറാഴ്ച രാത്രി 7.55 നാണ് അപകടം.

നിയന്ത്രണം തെറ്റിയ വാഹനം മണ്‍തിട്ടയിലിടിച്ച്‌ റോഡില്‍ മറിയുകയായിരുന്നു.

Exit mobile version