Site icon Malayalam News Live

ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം; സ്‍പെഷ്യല്‍ ട്രെയിൻ സര്‍വീസുകള്‍ അനുവദിച്ച്‌ റെയില്‍വേ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ കേന്ദ്ര സർക്കാർ.

ഇതരസംസ്ഥാനത്ത് നിന്നുള്‍പ്പെടെ എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയില്‍വേയുടെ സ്‍പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.
കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സർവീസുകള്‍ അനുവദിച്ചിരിക്കുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ശബരിമലയില്‍ ദർശനത്തിനെത്തുന്നത്. ഇവർക്ക് സ്പെഷ്യല്‍ സർവീസുകള്‍ വളരെയധികം ഉപയോഗപ്രദമാകും. മണ്ഡലകാലത്തെ കേന്ദ്ര സർക്കാരിന്റെ സമ്മാനമാണ് ഭക്തരെ തേടിയെത്തിയിരിക്കുന്നത്.

കൂടുതല്‍ സ്റ്റോപ്പുകളും ദക്ഷിണ റെയില്‍വേ അനുവദിച്ചു. നിലവില്‍ ഏഴ് ട്രെയിനുകള്‍ സർവീസ് ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ സർവീസുകള്‍ ഉടൻ അനുവദിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന ഭക്തർക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.

Exit mobile version