Site icon Malayalam News Live

ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍; ഡിസംബര്‍ 19 മുതല്‍ ജനുവരി 24 വരെ സര്‍വീസ്

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി കൂടുതല്‍ സ്പെഷല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.

അ‍ഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ് സർവ്വീസ് നടത്തുക.
ഡിസംബർ 19 മുതല്‍ ജനുവരി 24 വരെയാണ് ഈ ട്രെയിനുകള്‍ സർവ്വീസ് നടത്തുക.

ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യല്‍ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗണ്‍ സ്പെഷല്‍ ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യല്‍ ജനുവരി 2,9, 16 തിയതികളിലും ട്രെയിൻ നമ്പർ 07176 സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യല്‍ ജനുവരി 4, 11, 18 തിയതികളിലും സർവ്വീസ് നടത്തും.

ട്രെയിൻ നമ്പർ 07183 നരാസാപൂർ കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ജനുവരി 15, 22 തിയതികളിലും, ട്രെയിൻ നമ്പർ 07184 കൊല്ലം-നരാസാപൂർ സ്പെഷ്യല്‍ ട്രെയിൻ ജനുവരി 17, 24 തിയതികളിലും സർവ്വീസ് നടത്തും. ട്രെയിൻ നമ്പർ 07181 ഗുണ്ടൂർ- കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ജനുവരി 4,11,18 തിയതികളിലും, ട്രെയിൻ നമ്പർ 07182 കൊല്ലം കാക്കിനാട സ്പെഷ്യല്‍ ജനുവരി 06 നും സർവ്വീസ് നടത്തും.

ട്രെയിൻ നമ്പർ 07179 കാക്കിനട ടൗണ്‍ കൊല്ലം സ്പെഷ്യല്‍ ട്രെയിൻ ജനുവരി ഒന്നിനും, 8 നും, ട്രെയിൻ നമ്പർ 07180 കൊല്ലം ഗുണ്ടൂർ സ്പെഷ്യല്‍ ട്രെയിൻ ജനുവരി 3നും 10 നും സർവ്വീസ് നടത്തും.

Exit mobile version