Site icon Malayalam News Live

മകരവിളക്ക്; 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു; സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി

പത്തനംതിട്ട: മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്.

മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു. മകരജ്യോതി ദർശനത്തിന് ഭക്തർ കയറുന്ന ഉയർന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.

മണ്ഡല മകരവിളക്ക് സീസണില്‍ നല്ല ആസൂത്രണത്തോടെയാണ് പൊലീസ് ചുമതല നിർവഹിച്ചതെന്നും ശബരിമല സന്ദർശിച്ച്‌ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

Exit mobile version