Site icon Malayalam News Live

അയ്യപ്പസ്വാമിയെ കാണാൻ മലകയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം; നീലിമലയില്‍ വെച്ച്‌ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: സന്നിധാനത്ത് അയ്യപ്പസ്വാമിയെ കാണാൻ പോകുന്നതിനിടെ നീലിമല ഭാഗത്ത് വെച്ച്‌ ഭക്തൻ കുഴഞ്ഞു വീണു മരിച്ചു.

ശബരിമല ദർശനത്തിനായി മലകയറുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണു മരിച്ചത്. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടില്‍ ബൈജു (52) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്. മല കയറുമ്പോള്‍ നീലിമല വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അപ്പോഴേക്കും മരണം സംഭവിച്ചിരിന്നു. സംസ്കാരം പിന്നീട്. ഭാര്യ – ശ്രീജ മക്കള്‍ – ദേവിക, മാളവിക.

Exit mobile version