Site icon Malayalam News Live

ശബരിമലയില്‍ ദിലീപിന് വിഐപി സൗകര്യമൊരുക്കിയത് തങ്ങളല്ലെന്ന് പൊലീസ്; ദേവസ്വം ഗാര്‍ഡുകളെന്ന് റിപ്പോര്‍ട്ട്; സംഭവത്തില്‍ വിജിലൻസ് അന്വേഷണം

കൊച്ചി: ശബരിമല സന്നിധാനത്ത് നടൻ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കി ശബരിമല സ്‌പെഷ്യല്‍ പൊലീസ് ഓഫീസർ.

ദിലീപിന് പ്രത്യേക പരിഗണന നല്‍കി ദർശന സൗകര്യം ഒരുക്കിയിട്ടില്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയില്‍ സൗകര്യം ഒരുക്കിയത്.

സംഭവത്തില്‍ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

ദിലീപ് വി.ഐ.പി പരിഗണനയില്‍ ദർശനം നടത്തിയ സംഭവത്തില്‍ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ചീഫ് കോർഡിനേറ്റർ ഹൈക്കോടതിയില്‍ ഹാജരാക്കി.

Exit mobile version