Site icon Malayalam News Live

ശബരിമലയില്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു

സന്നിധാനം: ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ കര്‍ണാടക സ്വദേശിയായ അയ്യപ്പ ഭക്തന്‍ മരിച്ചു.

കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്‌ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.

വീഴ്ചയില്‍ ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കേറ്റിരുന്നു. സന്നിധാനത്തെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.
വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

Exit mobile version