Site icon Malayalam News Live

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; നാല് പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതായി വിവരങ്ങള്‍.

പ്ലാപ്പള്ളിയിലാണ് അപകടം നടന്നത്.
സംഭവത്തില്‍ നാല് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നാല് പേർക്കാണ് പരുക്കേറ്റത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സംഭവസ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Exit mobile version