Site icon Malayalam News Live

ശബരിമലയില്‍ ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിയ സംഭവം; തിരികെ വിളിച്ച്‌ എഡിജിപി ശ്രീജിത്ത്

പത്തനംതിട്ട: കടുത്ത തിരക്കിനെ തുടർന്ന് ശബരിമലയില്‍ ദര്‍ശനം ലഭിക്കാതെ മടങ്ങേണ്ടി വന്ന പാരിപ്പള്ളിയില്‍ നിന്നുള്ള 17 അംഗ തീര്‍ത്ഥാടക സംഘത്തെ ഫോണില്‍ തിരിച്ച്‌ വിളിച്ച്‌ ദർശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് ഉറപ്പുനല്‍കി.

സ്ത്രീകളും കുട്ടിയും ഉള്‍പ്പെടുന്ന ഈ സംഘത്തെ ഒരാളും ദർശനം ചെയ്യാതെ മടങ്ങരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കുമെന്നും എഡിജിപി വ്യക്തമാക്കി.

പമ്പയിലെത്തിയ ശേഷം മരക്കൂട്ടം വരെ എത്തിയെങ്കിലും അതിനുശേഷമുള്ള മലകയറ്റം തിരക്ക് മൂലം സാധിക്കാതെയായിരുന്നു ഇവർ മടങ്ങിയത്. സംഘത്തിലെ കുട്ടിയായ നിരഞ്ജനടക്കമുള്ളവരുടെ നിരാശയെ അടിസ്ഥാനമാക്കിയായിരുന്നു എഡിജിപിയുടെ ഇടപെടല്‍.

Exit mobile version