ഡൽഹി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ചിന് മുന്നില്‍ യുവതി പ്രവേശത്തെ അനൂകുലിക്കുന്നവരുടെ വാദം ഇന്ന് മുതല്‍.
മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‍സിങ് ആയിരിക്കും യുവതി പ്രവേശന വിധിയെ പിന്തുണച്ച് ആദ്യം വാദിക്കുക.
കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്ന് മെയ് നാലിന് ശേഷം മാത്രമേ സംസ്ഥാന സർക്കാരിന്‍റെ വാദം ഇനി നടക്കാൻ സാധ്യതയുള്ളു.
യുവതി പ്രവേശന കേസില്‍ ഏട്ട് ദിവസം കൊണ്ട് ഒമ്പതംഗ ബെഞ്ചിന് മുന്നില്‍ വാദം പൂർത്തിയാക്കാനായിരുന്നു ചീഫ് ജസ്റ്റിസ് നിർദ്ദേശം നല്‍കിയത്. എന്നാല്‍, ആഴത്തിലുള്ള നിയമവിഷയങ്ങള്‍ കൈകാര്യം ചെയ്ത് കേസില്‍ യുവതി പ്രവേശത്തെ എതിർക്കുന്നവരുടെ വാദം ഒൻപത് ദിവസമാണ് നീണ്ടത്.
ഇന്നലെ ഈ വാദം പൂർത്തിയായതോടെയാണ് ഇന്ന് മുതല്‍ പുനപരിശോധന ഹർജിയെ എതിർക്കുന്നവരുടെ വാദം തുടങ്ങുന്നത്.
ബിന്ദു അമ്മിണിയ്ക്കും കനക ദുർഗയ്ക്കുമായി നേരത്തെ ശബരിമലക്കേസില്‍ ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങാകും ആദ്യം ഇന്ന് വാദിക്കുക.
15 ലേറെ കക്ഷികളാണ് യുവതിപ്രവേശനത്തെ ഉള്‍പ്പെടെ അനൂകൂലിച്ച് വാദങ്ങള്‍ എഴുതി സമർപ്പിച്ചത്. അവിശ്വാസികളായവർ മതാചാരങ്ങളില്‍ എന്തിന് കോടതികളെ സമീപിക്കുന്നു, പൊതുതാല്‍പര്യഹർജികളിലൂടെ ലക്ഷകണക്കിന് ആളുകള്‍ വിശ്വസിക്കുന്ന ആചാരങ്ങള്‍ തെറ്റാണെന്ന് എങ്ങനെ പറയാനാകും തുടങ്ങിയ പ്രധാനപ്പെട്ട നീരീക്ഷണങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞനാളുകളിലെ വാദത്തിനിടെ ഉണ്ടായിട്ടുണ്ട്.
