Site icon Malayalam News Live

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ നിന്ന് തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കവെ വീണ് അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്.

കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകള്‍ ഷഹന (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പയ്യോളിയില്‍ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളിയില്‍ സ്റ്റേഷനില്‍ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനില്‍ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഈ സമയത്താണ് അപകടം സംഭവിച്ചത്. യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Exit mobile version