Site icon Malayalam News Live

സംരക്ഷണ ഭിത്തി നിർമാണത്തിന് 50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുൻ ആ‌ര്‍‌ഡിഒയ്‌ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും

കൊച്ചി: മൂവാറ്റുപുഴ മുൻ ആർഡിഒ വിആർ മോഹനൻ പിള്ളയ്‌ക്ക് അഴിമതി കേസില്‍ തടവുശിക്ഷ.

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മോഹനൻ പിള്ളയെ ശിക്ഷിച്ചത്. ഏഴ് വർഷത്തെ കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.

ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

2016ല്‍ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിജിലൻസ് കോടതി ജഡ്‌ജി എൻ വി രാജു മുൻ ആർഡിഒയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിഎ സരിത ഹാജരായി.

Exit mobile version