സ്വന്തം ലേഖകൻ
കോട്ടയം: റോബിൻ ബസ് സർവീസ് തുടങ്ങി അല്പ സമയത്തിന് അകം തന്നെ മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തി.
പെർമിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. ബസിന് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എം.വി.ഡി. ബസിന് ടൂറിസ്റ്റ് പെർമിറ്റ് മാത്രമെ ഉള്ളൂ എന്ന് മോട്ടോർ വാഹന വകുപ്പ് .
രാവിലെ അഞ്ചു മണിക്ക് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാണ് യാത്ര തുടങ്ങിയത്.
ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്ബത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബറില്‍ എം.വി.ഡി പരിശോധനയില്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.
