Site icon Malayalam News Live

ആനക്കല്ല് പുളിമാവ് റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നു; വാഹനയാത്രക്കാരുടെ നടുവൊടിയുന്നു

കോട്ടയം : കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ നിന്ന് തമ്പലക്കാട് റോഡിൽ പ്രവേശിക്കാൻ കഴിയുന്ന ആനക്കല്ല്-പുളിമാവ് റോഡ്, ആനക്കല്ല്-എറികാട് റോഡും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ദേശീയപാതയിൽ കുരിശുങ്കലിലും കുന്നുംഭാഗത്തും എത്താൻ കഴിയുന്ന റോഡാണിത്. ആനക്കല്ല് പുളിമാവ് റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്ന നിലയിലാണ്.

മുൻപ് പഞ്ചായത്ത് അറ്റുകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു. മഴക്കാലമായതോടെ വെള്ളക്കെട്ടുമായി. ഗ്രാമപ്പഞ്ചായത്തിലെ 22, അഞ്ച് വാർഡുകളിലുള്ളതാണ് റോഡ്. ആനക്കല്ല്-എറികാട് റോഡ് മാസങ്ങൾക്കുമുൻപ് കുഴിയടയ്ക്കൽ നടത്തിയെങ്കിലും വീണ്ടും പലയിടങ്ങളിലും ടാറിങ് തകർന്ന് കുഴി രൂപപ്പെട്ടു.

നൂറ് കണക്കിന് കുടുംബങ്ങളും ആനക്കല്ല് ഭാഗത്ത് പ്രവർത്തിക്കുന്ന രണ്ട് സ്‌കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും വരുന്നതിനായി ഉപയോഗിക്കുന്ന റോഡ് കൂടിയാണിത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ തടസ്സങ്ങളുണ്ടായാൽ ബൈപ്പാസായി പ്രയോജനപ്പെടുത്താൻ കഴിയുന്നതുമാണ്.

Exit mobile version