Site icon Malayalam News Live

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിനെ ടാങ്കർ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്

അങ്കമാലി : നെടുമ്പാശ്ശേരി അത്താണിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ഭാര്യ മരിച്ചു. ഭർത്താവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അങ്കമാലി കോതകുളങ്ങര മുട്ടത്ത് പുഷ്‌പകം വീട്ടിൽ വിനയ് ആർ. നമ്പീശൻറെ ഭാര്യ കെ.പി. വിദ്യയാണ് (33) മരിച്ചത്. അത്താണി കേരള ഫാർമസിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 7.55നായിരുന്നു അപകടം.

വിദ്യ കൊച്ചിൻ യൂണിവേഴ്‌സിറ്റി പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണാണ്. വിനയ് കാക്കനാട് ‘നെസ്റ്റി’ലെ ജീവനക്കാരനുമാണ്. ഇരുവരും ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇരു വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. പിന്നിൽ വന്ന ടാങ്കർ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം

Exit mobile version