Site icon Malayalam News Live

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് ചികിത്സയിലായിരുന്ന കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കോട്ടയം: അപകടം പറ്റി ചികിത്സയില്‍ കഴിയുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശിയും തൃശൂര്‍ ക്യാംപിലെ സിപിഒയുമായ ജോബിന്‍ ജോണ്‍ ആണ് മരിച്ചത്.

ഏപ്രില്‍ 26നു മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിന്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണു മരിച്ചത്. സംസ്‌കാരം നാളെ പുളിക്കല്‍ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

 

Exit mobile version