Site icon Malayalam News Live

റിട്ടയേഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലുവയിൽ

ആലുവയിൽ റിട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയിൽ താമസിക്കുന്ന 65കാരനായ അയ്യപ്പൻ ആണ് മരിച്ചത്. വില്ലയിൽ ഒറ്റയ്ക്കായിരുന്നു അയപ്പൻ താമസിച്ചത്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം നിലത്തു കിടക്കുന്ന രീതിയിൽ ആണ് കണ്ടെത്തിയത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

Exit mobile version