Site icon Malayalam News Live

റിട്ടയേര്‍ഡ് ജില്ലാ ജ‍ഡ്‌ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്

തൃശ്ശൂര്‍: റിട്ടയേര്‍ഡ് ജില്ലാ ജ‍ഡ്‌ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പൂങ്കുന്നം ഉദയ നഗറിൽ ഇരിങ്ങപുറം ശാന്തിമഠം വില്ലയിൽ താമസിച്ചുവന്ന റിട്ടയേർഡ് ജില്ലാ ജഡ്ജി റിട്ടയേർഡ് ജില്ലാ ജഡ്ജി മാളിയം വീട്ടിൽ ഷാജി (74) ആണ് അന്തരിച്ചത്.

ഒന്നര വര്‍ഷമായി പൂങ്കുന്നത്തെ വീട്ടിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ജാര്‍ഖണ്ഡ് റെയിൽവെ കോടതിയിൽ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ഗീതയാണ് ഭാര്യ. മക്കൾ കമൽ ജിത്ത് (ഫൗണ്ടർ, സ്കേല അക്കാദമി ചെന്നൈ), സിദ്ധാർത്ഥ്. മരുമകൾ നീതു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചെറുതുരുത്തി ശാന്തിതീരത്ത് സംസ്‌കരിച്ചു.

Exit mobile version