ഡൽഹി : ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം.
പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയില്‍ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുന്നു.
ഇന്ത്യയുടെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, സാങ്കേതിക പുരോഗതി എന്നിവ വിളിച്ചോതുന്ന പ്രൗഢഗംഭീരമായ പരേഡ്, രാഷ്ട്രപതി ഭവന് മുന്നില്‍ പതാക ഉയർത്തുന്ന സമയത്തെ ഗണ്‍ സല്യൂട്ട്, വിവിധ സേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരം.
ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കാൻ വിദേശ രാഷ്ട്രത്തലവന്മാരാണ് അതിഥികളായി എത്തുന്നത്. നാലുദിവസം നീളുന്ന ആഘോഷ പരിപാടികള്‍ ജനുവരി 29ന് നടക്കുന്ന റിട്രീറ്റ് സെറിമണിയോടുകൂടി അവസാനിക്കും.
