റിപ്പബ്ലിക്ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി നിഷേധിച്ച്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയം.


ന്യൂഡൽഹി : റിപ്പബ്ലിക്ദിന പരേഡ്. കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ വിഷയങ്ങളിലാണ് കേരളത്തോട് നിശ്ചലദൃശ്യ മാതൃക നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേരളം നല്‍കിയ പത്ത് മാതൃകകള്‍ക്കും കേന്ദ്രം അനുമതി നല്‍കിയില്ല.

റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് ഭാരത് പര്‍വില്‍ ഇതിനുള്ള അവസരമുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല