Site icon Malayalam News Live

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നാളെ സെൻട്രല്‍ സ്റ്റേഡിയത്തില്‍; ദേശീയ പതാക ഉയര്‍ത്തുന്നത് ഗവര്‍ണര്‍

തിരുവനന്തപുരം: നാളെ രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.

തുടർന്ന് അശ്വാരുഢ സേന, എൻ സി സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കും. ഇത് കൂടാതെ ഗവർണർ റിപ്പബ്ലിക് ദിന സന്ദേശവും നല്‍കും.

മുൻ വർഷങ്ങളിലേത് പോലെ ഇന്ത്യൻ എയര്‍ ഫോഴ്സ് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും.

എല്ലാവരും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അഭ്യർഥിച്ചു.

Exit mobile version