Site icon Malayalam News Live

നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ 

തിരുവനന്തപുരം : നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തോന്നിയ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വീകാര്യത്തെ ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി ഭർത്താവും കുട്ടികളും ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. സീരിയലിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാൻ ആവാത്തതിനാൽ ഭർത്താവിനെ വിളിച്ചു.

പലപ്രാവശ്യം വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാൽ ഭർത്താവ് ജോലിസ്ഥലത്ത് നിന്നും തിരിച്ചെത്തി ഏണിവെച്ച് ഫ്ലാറ്റിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇൻവെസ്റ്റ് നടപടികൾ ആരംഭിച്ചു.

 

കുഞ്ഞാട് സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Exit mobile version