Site icon Malayalam News Live

രഞ്ജി പണിക്കർക്കു വിലക്ക് ; തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് വിലക്ക് ഏർപ്പെടുത്തിയത്

 

സ്വന്തം ലേഖകൻ

 

നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മാണ വിതരണക്കമ്ബനി കുടിശിക നല്‍കാനുണ്ടെന്നും കുടിശിക തീര്‍ക്കുംവരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക് അറിയിച്ചു.

 

കഴിഞ്ഞ ഏപ്രില്‍ മാസവും ഇദ്ദേഹത്തിനെതിരേ ഫിയോക് സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് യാതൊരു വിധ സഹകരണവുണ്ടാകില്ലെന്നാണ് കാണിച്ചാണ് സംഘടന വിലക്ക് പ്രഖ്യാപിച്ചത്.

 

എന്നാല്‍ വിലക്ക് നിലനില്‍ക്കെ തന്നെ രഞ്ജി പ്രധാനവേഷത്തിലെത്തിയ സെക്‌ഷൻ 306 ഐപിസി എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version