Site icon Malayalam News Live

‘തോല്‍വി ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിമ്മിക്കുകള്‍ കാണിക്കുന്നു’; സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പ്രതികരിച്ച്‌ രമേഷ് പിഷാരടി

പാലക്കാട്‌: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയില്‍ പ്രതികരിച്ച്‌ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി.

 

എന്തിനാണ് പരാതി നല്‍കിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകള്‍ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡില്‍ എഴുതി വെച്ചിരിക്കുന്നത്.

 

എന്നാല്‍, വിവാദങ്ങള്‍ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്.തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങള്‍ പറയാൻ ഉണ്ടെന്നും എന്നാല്‍,ബിജെപി ക്ക് വിവാദങ്ങള്‍ മാത്രമാണ് താല്‍പര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.

 

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

 

പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. പിഷാരടിയെ വടക്കുന്തറയില്‍ തടഞ്ഞതില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

 

ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികള‍െല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

 

 

 

Exit mobile version