Site icon Malayalam News Live

ചര്‍ച്ച പരാജയം; ഈ ദിവസങ്ങളില്‍ റേഷൻ വ്യാപാരികള്‍ മുഴുവൻ റേഷൻ കടകളും അടച്ചിട്ട് പ്രതിഷേധിക്കും

തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ എട്ട്, ഒമ്ബത് തീയതികളില്‍ കടകളടച്ച്‌ വ്യാപാരികള്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാപ്പകല്‍ സമരം നടത്തും.

ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടെന്ന് റേഷൻ വ്യാപാരി സംയുക്ത സംഘടന അറിയിച്ചു.

സംസ്ഥാനത്തെ 14,300 റേഷൻ വ്യാപാരികളുടെ ദുരിതങ്ങള്‍ മുഖ്യമന്ത്രിയെയും, ധന-ഭക്ഷ്യ വകുപ്പ് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. കമ്മിഷൻ അതാതുമാസം നല്‍കുന്നില്ല.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ കോടതി ഉത്തരവുണ്ടായിട്ടും നല്‍കിയിട്ടില്ല. സാമ്ബത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ മൂവായിരത്തോളം കടകള്‍ പൂട്ടാനുള്ള നീക്കത്തിലാണ്. പ്രശ്‌നങ്ങളില്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കുള്‍പ്പെടെ നീങ്ങും.

Exit mobile version