Site icon Malayalam News Live

ചര്‍ച്ച വിജയം; റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു; എല്ലാ മാസത്തെയും വേതനം 15ാം തീയതിക്ക് മുൻപ് നൽകാൻ തീരുമാനം; ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു.

ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യാപാരി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.

വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15ാം തീയതിക്ക് മുൻപ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്നും മന്ത്രി ഉറപ്പ് നല്കി.

Exit mobile version