Site icon Malayalam News Live

ബാരക്കില്‍ നിറയെ എലി; ശബരിമല ഡ്യൂട്ടിക്ക് എത്തിയ ഏഴ് പോലീസുകാര്‍ക്ക് കടിയേറ്റു

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് എത്തിയ പോലീസുകാര്‍ താമസിക്കുന്ന ബാരക്കില്‍ എലിശല്യം.

ഇവിടെ ഉറങ്ങുകയായിരുന്ന ഏഴ് പോലീസുകാരെ കഴിഞ്ഞദിവസം എലി കടിച്ചു. ഇവര്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അതിനുമുൻപും രണ്ടുപേര്‍ക്ക് എലിയുടെ കടിയേറ്റിരുന്നു. ചുണ്ടെലിയാണ് എല്ലാവരേയും കടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അതേസമയം, ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച്‌ ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടികയറിവരുന്ന തീര്‍ത്ഥാടകര്‍ ക്യു കോപ്ലക്‌സില്‍ കാത്ത് നില്‍ക്കാതെ നേരിട്ട് സോപാന ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്.

Exit mobile version