Site icon Malayalam News Live

നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വിഡിയോ അപ്‌ലോഡ് ചെയ്ത നാല് പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്.

 

ന്യൂഡൽഹി : ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനായി വ്യാപക തിരച്ചില്‍ തുടങ്ങിയതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതെസമയം പ്രതികള്‍ കസ്റ്റഡിയിലായതായും സൂചനയുണ്ട്. എന്നാല്‍ വിഡിയോ നിര്‍മിച്ച മുഖ്യപ്രതിയെ കണ്ടെത്തുക ന്നതാണ് പ്രധാനമെന്ന് പോലീസ് വിശദീകരിച്ചു.

ഡീപ്‌ഫേക്ക് വിഡിയോകള്‍ നിര്‍മിച്ചവര്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബര്‍ പത്തിനാണ് ഡല്‍ഹി പോലീസ് സംഭവത്തില്‍ കേസെടുത്തത്. ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡീപ്ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയായ 19-കാരനെ നേരത്തെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഡീപ്ഫേക്ക് വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തവരിലൊരാള്‍ ഇയാളാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. എന്നാല്‍ മറ്റൊരു ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഡൗണ്‍്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുെവന്നാണ് 19കാരൻ മൊഴി നല്‍കിയത്.

 

ബ്രിട്ടീഷ് ഇൻഡ്യൻ ഇൻഫ്‌ളുവൻസറായ സാറ പട്ടേലിന്റെ വിഡിയോയാണ് മോര്‍ഫ് ചെയ്ത്‌ രശ്മിക മന്ദാനയുടേത് പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നാണ് പോലീസ് ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ കൈമാറാൻ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്ബനിയായ ‘മെറ്റ’യോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. വിഡിയോ അപ്‌ലോഡ് ചെയ്യുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയത അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാൻ ഇനിയും സോഷ്യല്‍മീഡിയ കമ്ബനികള്‍ തയാറായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

 

 

Exit mobile version