Site icon Malayalam News Live

‘കുടകിലെ സുന്ദരികളില്‍ ഒരാളെ ഞാൻ വിവാഹം കഴിച്ചു, വലിയ സന്തോഷം’; രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷിക്കാൻ ജന്മനാട്ടിലെത്തി വിജയ് ദേവരകൊണ്ട; വൈറലായി താരത്തിന്റെ വാക്കുകള്‍

കുശാല്‍നഗർ: വിവാഹശേഷം ആദ്യമായി രശ്മികയുടെ ജന്മനാടായ കുടകിലെത്തി സൂപ്പർ താരം വിജയ് ദേവരകൊണ്ട.

രശ്മികയുടെ മുപ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് താരദമ്പതികള്‍ കുടകിലെത്തിയത്.
തന്റെ പ്രിയതമയുടെ നാടിനെയും അവിടുത്തെ സ്ത്രീകളുടെ സൗന്ദര്യത്തെയും പ്രശംസിച്ച്‌ വിജയ് നടത്തിയ പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

“കുടകിലെ സ്ത്രീകള്‍ അതീവ സുന്ദരികളാണെന്ന് രശ്മികയെ പരിചയപ്പെടുന്നതിന് മുൻപേ ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അവരില്‍ ഒരാളെ തന്നെ ഞാൻ വിവാഹം കഴിച്ചിരിക്കുന്നു.
ഇതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.

അടുത്ത തവണ വരുമ്പോള്‍ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങളെല്ലാം പോയി കാണണം.” ഇത് തന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണെന്ന് വിജയ് ഓർത്തെടുത്തു.

Exit mobile version