Site icon Malayalam News Live

ആലപ്പുഴയിൽ ഭാര്യയുടെ സമ്മതത്തോടെ ബന്ധുവായ പെൺകുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; പോക്സോ കേസിൽ ദമ്പതികൾ അറസ്റ്റിൽ

ആലപ്പുഴ: മാന്നാർ ചെന്നിത്തലയില്‍ ഹൈസ്കൂള്‍ വിദ്യാർത്ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍.

സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് അധ്യാപകർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മാന്നാർ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടില്‍ നിന്നാണ് പെണ്‍കുട്ടി പഠിക്കുന്നത്.

ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികള്‍ മദ്യം നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു.

പോക്സോ കേസ് പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആയതിനാല്‍ പ്രതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പോലീസ് അറിയിച്ചു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്.

 

Exit mobile version