തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയയോധികന് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മുണ്ടത്തിക്കോട് പുതുരുത്തി സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
2022 ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം.
ഈ സമയത്ത് ഉണ്ണിക്കൃഷ്ണൻ ഗുരുവായൂരിന് സമീപത്തെ കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവിടെവച്ച് പ്രതി ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഗുരുവായൂർ ടെമ്പിള്‍ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.
