Site icon Malayalam News Live

ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിച്ചു; സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത് ഭീഷണിപ്പെടുത്തി; യുവാവിന് 23 വര്‍ഷം കഠിനതടവും പിഴയും

കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും.

കൊല്ലം കരുനാഗപ്പള്ളി തഴവ ടി.എം.എം സെൻട്രല്‍ സ്കൂളിന് സമീപം പുത്തൻപുരയ്ക്കല്‍ അൻസല്‍ (22) നെയാണ് പെരുമ്ബാവൂര്‍ സ്പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ്.എം.പിള്ള ശിക്ഷിച്ചത്.

2022 ജൂലൈയില്‍ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് വിദ്യാര്‍ഥിനിയെ പ്രതി പരിചയപ്പെട്ടത്.

കൂടുതല്‍ അടുപ്പം സ്ഥാപിച്ച്‌ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വാട്ട്സാപ്പ് വഴി അയച്ചു വാങ്ങി. പിന്നീട് ഇതേ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Exit mobile version