Site icon Malayalam News Live

അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തി; കൗണ്‍സിലിങെന്ന പേരില്‍ 17കാരിയായ മകളെ പീഡിപ്പിച്ചത് മൂന്ന് തവണ: മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി

മാലപ്പുറം: അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍, മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെത്തി പീഡിപ്പിച്ച ഉസ്താദിനെയാണ് മഞ്ചേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ ക്രൂര പീഡനത്തിനിരയാക്കിയത്.

2021ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന മുഹമ്മദ് പി.സി എന്ന പ്രതി സ്ഥലത്തെ പ്രധാന മന്ത്രവാദ ചികിത്സകനാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സിക്കായി ഇയാള്‍ വീട്ടിലെത്തുന്നത് പതിവായിരുന്നു.

ചികിത്സയുടെ പേരില്‍ അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു പീഡനം. കുട്ടിയ്ക്ക് കൗണ്‍സിലിങ് നല്‍കുകയാണെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. ബന്ധുക്കള്‍ ഇത് വിശ്വസിക്കുകയും ചെയ്തു.

Exit mobile version