Site icon Malayalam News Live

പതിനാലുകാരിയെ പീഡിപ്പിച്ചത് മൂന്നുവര്‍ഷത്തോളം; പിതാവിന് ഇരട്ട ജീവപര്യന്തവും 38 വര്‍ഷം കഠിനതടവും

മലപ്പുറം: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം പിഴയും വിധിച്ച്‌ കോടതി.

42കാരനായ പിതാവാണ് കഴിഞ്ഞ മൂന്ന് വർഷത്തോളമായി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി(ഒന്ന്) ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് പിഴയടക്കായൻ സാധിച്ചില്ലെങ്കില്‍ രണ്ടുവർഷവും ഒൻപത് മാസവും കൂടി അധിക തടവ് അനുഭവിക്കണം. ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകള്‍ അനുഭവിക്കണം.

ജീവപര്യന്തം തടവ് എന്നാല്‍ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാല്‍ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Exit mobile version