Site icon Malayalam News Live

മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അച്ഛന് 95 വര്‍ഷം തടവും 2.25 ലക്ഷം പിഴയും

കണ്ണൂര്‍: മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം തടവും 2,25,000 രൂപ പിഴയും.

കണ്ണൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി (പോക്സോ) ആണ് ശിക്ഷ വിധിച്ചത്.

13 വയസ്സുള്ള മകളെ 2018 മുതല്‍ നിരവധി തവണ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

2020 ജനുവരിയില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് അടക്കമുള്ള വിവിധ വകുപ്പുകളിലാണ് 95 വര്‍ഷം തടവും പിഴയും ജഡ്ജി പി എസ് നിഷി വിധിച്ചത്.

Exit mobile version