Site icon Malayalam News Live

യുവതിയെ പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമിച്ച മലയാളി യുവാവ് ഛത്തീസ്ഗഡിൽ അറസ്റ്റിൽ; ഇൻസ്റ്റഗ്രാം വഴി യുവതിയെ പരിചയപ്പെട്ട പ്രതി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും രണ്ടുതവണ ഗർഭഛിത്രത്തിന് വിധേയയാക്കുകയും ചെയ്തു

ന്യുഡല്‍ഹി ; ഹിന്ദു യുവതിയെ പ്രണയത്തില്‍ കുടുക്കി മതം മാറ്റാൻ ശ്രമിച്ച മലയാളി യുവാവ് ഛത്തീസ്ഗഡില്‍ അറസ്റ്റില്‍ .ഗോവിന്ദ്പൂർ പോലീസാണ് ബിലാല്‍ റഫീഖിനെ അറസ്റ്റ് ചെയ്തത്.

നാവികസേനയില്‍ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് ബിലാല്‍, ഛത്തീസ്ഗഡില്‍ നിന്നുള്ള ഹിന്ദു യുവതിയെ പ്രണയത്തില്‍ കുടുക്കിയത് .
2021-ല്‍ ഇൻസ്റ്റാഗ്രാം വഴിയാണ് ബിലാല്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയുമായി അടുത്തത്.. മർച്ചൻ്റ് നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് താനെന്നും, ബിലാല്‍ പറഞ്ഞിരുന്നു.

യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത ബിലാല്‍ രണ്ട് തവണ യുവതിയെ ഗർഭച്ഛിദ്രത്തിനും വിധേയയാക്കി.

മൂന്നാമതും ഗർഭച്ഛിദ്രം നടത്താൻ തുനിഞ്ഞെങ്കിലും യുവതി ഇതിന് വിസമ്മതിക്കുകയും ബിലാലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മതം മാറാതെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു ബിലാലിന്റെ നിലപാട്.

വിവാഹത്തിനെന്ന പേരില്‍ ഒരു ലക്ഷം രൂപയും യുവതിയില്‍ നിന്ന് വാങ്ങി . മതംമാറ്റമില്ലാതെ മിശ്രവിവാഹം അനുവദിക്കുന്ന പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹത്തിന് അപേക്ഷ

നല്‍കിയെങ്കിലും ബിലാല്‍ വിവാഹം വൈകിപ്പിക്കുകയും മതം മാറിയില്ലെങ്കില്‍ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ യുവതി ഗോവിന്ദ്പുര സ്റ്റേഷനില്‍ പരാതി നല്‍കി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version