Site icon Malayalam News Live

ഒൻപത് വയസുകാരിക്ക് പീഡനം; രണ്ടാനച്ഛനും മുത്തച്ഛന്റെ സുഹൃത്തും അറസ്റ്റില്‍: വിവരം പുറത്തറിയുന്നത് കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങില്‍

തിരുവനന്തപുരം: പോത്തന്‍കോടിനടുത്ത് ഒൻപത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനെയും മുത്തച്ഛന്റെ സുഹൃത്തിനെയും പോലിസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ 31 കാരനായ കല്ലിയൂര്‍ സ്വദേശി, 55 കാരനായ ആറ്റിപ്ര സ്വദേശി എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ട് വര്‍ഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മ ഒരു മാസമായി വിദേശത്ത് ആയിരുന്നു. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപിക വിവരമറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അമ്മ നാട്ടില്‍ തിരിച്ചെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി.

കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡന വിവരം പറയുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പൊലീസാണ് പ്രതികളെ പിടികൂടിയത്.

Exit mobile version