Site icon Malayalam News Live

വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം; പ്രതി അറസ്റ്റില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍ .

കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച്‌ പ്രതി കെണിയില്‍ പെടുത്തുകയായിരുന്നുലെന്ന് പൊലിക്കോസ് വ്യക്തമാക്കി.

പ്രണയം നടിച്ച്‌ യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ കൈക്കലാക്കിയത്.

പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച്‌ നിരവധി തവണ യുവാവ് പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

Exit mobile version