Site icon Malayalam News Live

പതിനൊന്നുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി പീഡിപ്പിച്ചു; 94 വയസുകാരൻ അറസ്റ്റില്‍

പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികൻ അറസ്റ്റില്‍.

പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെ(94) യാണ് അറസ്റ്റ് ചെയ്തത്.

കടയില്‍ നിന്ന് സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് കുട്ടൻ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. വീടിന്‍റെ പിൻവശത്തേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികനെ തള്ളി മാറ്റി രക്ഷപെട്ട കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version