Site icon Malayalam News Live

റാന്നി അമ്പാടി കൊലക്കേസ്; നാല് പ്രതികള്‍ അറസ്റ്റില്‍; കൊലപാതകത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തു

പത്തനംതിട്ട: പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച്‌ കൊന്ന കേസില്‍ നാല് പ്രതികള്‍ അറസ്റ്റില്‍.

മദ്യശാലയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി അരവിന്ദ് ഗുണ്ടാ പട്ടികയിലുള്ള ആളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, അജോ, ശ്രീക്കുട്ടൻ, അക്സം ഖലീല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് മന്ദമരുതിയില്‍ ഗ്യാങ് വാർ കണക്കെ നടുറോഡില്‍ അരും കൊല നടന്നത്. 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചാണ് കൊലപ്പെടുത്തിയത്.

അപകടമരണമെന്ന് ആദ്യം കരുതിയ സംഭവമാണ് പിന്നീട് കൊലപാതകം എന്ന് തെളിഞ്ഞത്. കൊലപാതക ശേഷം വെച്ചൂച്ചിറ റൂട്ടില്‍ വാഹനം ഉപേക്ഷിച്ച പ്രധാന പ്രതികള്‍ എറണാകുളത്തേക്ക് മുങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.

Exit mobile version