Site icon Malayalam News Live

റാന്നിയിൽ വീട്ടില്‍ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി; പ്രതി അറസ്റ്റില്‍

റാന്നി: വീട്ടില്‍ നിന്ന് 900 മില്ലി ചാരായവും 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി.

പ്രതി പഴവങ്ങാടി മോതിരവയല്‍ വേങ്ങത്തടം മൂഴിക്കല്‍ തോമസ് ചാക്കോ(54)യെ അറസ്റ്റ് ചെയ്തു.
മണ്ഡലകാലത്തോടനുബന്ധിച്ചുള്ള പരിശോധനകളുടെ ഭാഗമായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.റോബര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്. ബൈജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

അസ്സി.എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) എസ്. സുരേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എന്‍. കിഷോര്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ആര്‍.ആര്‍. രജീഷ്, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version