Site icon Malayalam News Live

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പതിനഞ്ച് പ്രതികള്‍ക്കും വധശിക്ഷ ; മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്.

 

ആലപ്പുഴ : 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 12 പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില്‍ പങ്കാളികളായി. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുമായിരുന്നു കോടതി കണ്ടെത്തിയത്.

കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മണ്ണഞ്ചേരി സ്വദേശി അജ്മല്‍, വട്ടയാല്‍ സ്വദേശി അനൂപ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുള്‍കലാം, മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍കലാം, മുല്ലാത്ത് സ്വദേശി സഫറുദ്ദീൻ സലീം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ജസീം, കല്ലൂപ്പാല സ്വദേശി നവാസ്, ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ, എന്നിവരാണ് 15 പ്രതികള്‍.

 

2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്ബര നടക്കുന്നത്. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു.പിറ്റേന്ന് രാവിലെ രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്.ഡി.പി.ഐ പ്രവർത്തകരായ പതിനഞ്ചു പേരാണ് പ്രതികള്‍.

 

 

 

Exit mobile version